ടൊറന്റോയിൽ വാഹനാപകടം: ഒരാൾക്ക് പരുക്ക്
ടൊറന്റോ : നഗരത്തിൽ ഞായറാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. ഡോൺ മിൽസ് റോഡിനും പാർക്ക്‌വേ സൗത്ത് മേഖലയ്ക്കും സമീപമായിരുന്നു അപകടം. പരുക്കേറ്റയാളെ പാരാമെഡിക്കുകൾ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.

പ്രദേശത്ത് ഗതാഗത തടസം നിലനിൽക്കുന്നതിനാൽ വാഹനങ്ങൾ വേറെ വഴി പോകണമെന്ന് പൊലീസ് അറിയിച്ചു.