Header, Home Banner Feature, Home Banner Slider, Kerala

‘ജയരാജനെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം കത്തും’; ഇപിയെ സിപിഐഎം നോവിക്കില്ലെന്ന് കെ സുധാകരൻ

ജാവഡേക്കർ കൂടിക്കാഴ്ച വിവാദത്തിൽ ഇ പി ജയരാജനെ പാർട്ടി സംരക്ഷിച്ചത് പിണറായി വിജയനെയും അഴിമതി നിറഞ്ഞ സിപിഐഎമ്മിനെയും രക്ഷിക്കാനാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇ പി ജയരാജനെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം കത്തുമെന്നും ഇ പി യെ സിപിഐഎം നോവിക്കില്ലെന്നും കെ സുധാകരൻ പറഞ്ഞു.

പിണറായി വിജയനെ സംരക്ഷിക്കാനാണ് സിപിഐഎം ഇപിക്കെതിരെ നടപടിയെടുക്കാതിരുന്നതെന്നും പിണറായിയെ രക്ഷിക്കാനല്ലെങ്കിൽ പിന്നെ എന്തിന് ജയരാജൻ എല്ലാം മറച്ചുവെക്കണമെന്നും സുധാകരൻ ചോദിച്ചു. നേതാവിനോട് ആത്മാ‍ർത്ഥതയുണ്ടെങ്കിൽ ഇപി മാറി നിൽക്കണമായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.

ആരോപണം ഉന്നയിച്ചവ‍ർക്കെതിരെ നടപടിയെടുക്കുമെന്നാണ് സിപിഐഎം ജയരാജന് നൽകിയ ഉപദേശം. ചെയ്തതും പോരാ കട്ടതും പോരാ എന്നിട്ട് അത് പറഞ്ഞ ആളുകൾക്കെതിരെ കേസ് കൊടുക്കണം എന്നാണ് പാ‍‍ർട്ടി നൽകിയ ഉപദേശം അതിന്റെ സന്തോഷമാണ് ഇന്നലെ കണ്ടതെന്നും സുധാകരൻ പരിഹസിച്ചു.