Header, Home Banner Feature, Home Banner Slider, Latest news, World

ചൈന സന്ദര്‍ശിച്ച് ഇലോണ്‍ മസ്‌ക്

ചൈന സന്ദര്‍ശിച്ച് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. ഇന്ത്യയിലേക്കുളള സന്ദര്‍ശനം മാറ്റിവെച്ച് ദിവസങ്ങള്‍ക്കകമാണ് മസ്‌ക് ബെയ്ജിങിലെത്തിയത്.

ചൈന കൗണ്‍സില്‍ ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡിന്റെ ക്ഷണപ്രകാരമാണ് മസ്‌കിന്റെ ചൈന സന്ദര്‍ശനം. ചൈനയില്‍ ടെസ്ലയുടെ ഫുള്‍ സെല്‍ഫ് ഡ്രൈവിങ് കാറുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള ചര്‍ച്ചകള്‍ക്കായാണ് മസ്‌ക് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടെസ്ലയുടെ വാഹനങ്ങള്‍ ചൈനയിലെ സൈനിക കേന്ദ്രങ്ങളിലും മറ്റു ചില സര്‍ക്കാര്‍ ഓഫിസുകളിലും മുമ്പ് നിരോധിച്ചിരുന്നു. വാഹനങ്ങളിലെ കാമറകള്‍ കാരണമുണ്ടാകുന്ന സൈബര്‍ സുരക്ഷാ ആശങ്കകള്‍ കാരണമായിരുന്നു ഇത്.