Cinema & Music

ചിരിയല്ല ഇതിൽ അല്പം കാര്യവുമുണ്ട്! ട്വിസ്റ്റ് ഒളിപ്പിച്ച് ‘മലയാളി ഫ്രം ഇന്ത്യ’, ടീസർ

മലയാളികള്‍ കാത്തിരിക്കുന്ന നിവിന്‍ പോളി സിനിമയാണ് ‘മലയാളി ഫ്രം ഇന്ത്യ’. ‘ജന ഗണ മന’ എന്ന സിനിമയ്ക്ക് ശേഷം ഡിജോ ജോസ് ആന്‍റണി ഒരുക്കുന്ന ഫൺ എന്‍റര്‍ടെയ്നർ മെയ് ഒന്നിനാണ് റിലീസിനെത്തുന്നത്. റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ചിത്രത്തിൻ്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

കോമഡി പടമായിരിക്കും എന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകരെ മൊത്തം ആശയ കുഴപ്പത്തിലാക്കിയിരിക്കുകയാണ് ചിത്രത്തിൻ്റെ പുതിയ ടീസർ. റിലീസിന് ചെയ്തു കഴിഞ്ഞാൽ മാത്രമേ ഏത് ജോണറിൽ ഉള്ളതാണ് ചിത്രം എന്നത് പറയാൻ സാധിക്കൂ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങിയത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചത്.

നിവിന്‍ പോളിയുടെ കരിയറിലെ എറ്റവും വലിയ മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രമാണിത്. ഡിജോയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൻ്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്.

നിവിനൊപ്പം അനുപമ പരമേശ്വരൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തില്‍ പ്രധാന താരങ്ങളാകുന്നുണ്ട്. ജസ്റ്റിൻ സ്റ്റീഫൻ ആണ് സഹനിർമ്മാതാവ്. സുദീപ് ഇളമണ്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.