Canada, Header, Home Banner Feature, Home Banner Slider, Latest news, Local, Ontario, Quebec, Special

ഗിഫ്റ്റ് ചോക്ലേറ്റ് തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

ഓട്ടവ : ഒൻ്റാരിയോയിലും കെബെക്കിലുമായി വിറ്റഴിച്ച ചോക്ലേറ്റ് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി തിരിച്ചുവിളിച്ചു. ഹെങ് ഹിങ്‌ ട്രേഡിങ്ങ് കമ്പനിയുടെ ഗിഫ്റ്റ് ചോക്ലേറ്റ് ആണ് ലേബലിൽ പാലും സോയയും ഉൾപ്പെടുത്തിയതായി രേഖപ്പെടുത്താത്തതിനെ തുടർന്ന് തിരിച്ചു വിളിച്ചതെന്ന് ഹെൽത്ത് കാനഡ അറിയിച്ചു.

2024 ഡിസംബർ 30 വരെ ഉപയോഗയോഗ്യമായ 198 ഗ്രാം പാക്കറ്റിൽ കാനഡയിൽ വിറ്റ ഗിഫ്റ്റ് ചോക്ലേറ്റ് അലർജിയുള്ളവർ ഉപയോഗിക്കരുതെന്ന് ആരോഗ്യ ഏജൻസി മുന്നറിയിപ്പ് നൽകി. ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ഈ ചോക്ലേറ്റ് ഉപയോഗിക്കരുതെന്നും വാങ്ങിയ ഷോപ്പിൽ തിരിച്ച് നൽകണമെന്നും ഹെൽത്ത് കാനഡ നിർദ്ദേശിച്ചു. ഗിഫ്റ്റ് ബ്രാൻഡ് ചോക്ലേറ്റ് ഉപയോഗിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്നും ആരോഗ്യ ഏജൻസി അറിയിച്ചു.