Canada, Header, Home Banner Feature, Home Banner Slider, Latest news

ഗാസയിൽ നിന്ന് കാനഡയിലേക്ക് വരാൻ കൂടുതൽ കുടുംബങ്ങളെ അനുവദിക്കും: മില്ലർ

ഓട്ടവ : ഇസ്രയേൽ-ഹമാസ് യുദ്ധത്തെ തുടർന്ന് ഗാസയിൽ കുടുങ്ങിയിരിക്കുന്ന കാനഡയിൽ കുടുംബമുള്ള കൂടുതൽ ആളുകളെ താൽക്കാലിക അഭയത്തിനായി അപേക്ഷിക്കാൻ അനുവദിക്കുമെന്ന് കാനഡ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ.

ഗാസയിൽ നിന്ന് പുറത്തുവരാൻ അർഹതയുള്ള ആളുകളുടെ എണ്ണം സർക്കാർ വർധിപ്പിക്കുകയാണെന്ന് മാർക്ക് മില്ലർ അറിയിച്ചു. ഈജിപ്തിൽ സുരക്ഷാ പരിശോധന പൂർത്തിയാക്കി കനേഡിയൻ വീസ ലഭിക്കാൻ അവരെ അനുവദിക്കണമെന്ന് കാനഡ ഈജിപ്തിനോടും ഇസ്രായേലിനോടും അഭ്യർത്ഥിച്ചതായി മാർക്ക് മില്ലർ പറഞ്ഞു.

കനേഡിയൻ പൗരന്മാരുടെയും സ്ഥിര താമസക്കാരുടെയും മാതാപിതാക്കൾ, മുത്തശ്ശിമാർ, സഹോദരങ്ങൾ, കൊച്ചുമക്കൾ എന്നിവർക്ക് താൽക്കാലിക അഭയം പ്രദാനം ചെയ്യുന്ന ഒരു കുടുംബ പുനർഏകീകരണ പരിപാടി ജനുവരിയിൽ സർക്കാർ ആരംഭിച്ചിരുന്നു. പ്രോഗ്രാമിനായി 1,000 അപേക്ഷകൾ മാത്രമേ പരിഗണിക്കൂ എന്നാണ് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ ആദ്യം പറഞ്ഞത്.