ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം: പ്രതിഷേധം അറിയിച്ച് ബിസി പ്രീമിയർ
വൻകൂവർ : പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പടെ പ്രമുഖർ പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി. നിരപരാധികളായ സാധാരണക്കാരുടെ കൊലപാതകവും ബലാത്സംഗവും ആഘോഷിക്കപ്പെടുന്നത് തീർത്തും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്ന് എബി പറഞ്ഞു. ഇത്തരത്തിൽ വിദ്വേഷം പ്രോത്സാഹിപ്പിക്കുന്നവരെ നഗരത്തിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്ന് വൻകൂവർ മേയർ കെൻ സിമിം പറഞ്ഞു.
സിഖ് സമുദായ രൂപീകരണത്തിന്റെ ഭാഗമായി ആചരിക്കുന്ന ഖൽസ ദിനത്തോട് അനുബന്ധിച്ച് ഏപ്രിൽ 28-ന് നടന്ന പരിപാടിയിലാണ് ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം ഉയർന്നത്. ചടങ്ങിൽ പങ്കെടുത്ത പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രസംഗിക്കാനായി വേദിയിലേക്ക് കയറുമ്പോൾ ഖലിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം ഉച്ചത്തിൽ മുഴങ്ങിക്കൊണ്ടേയിരുന്നു. പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ് സംസാരിക്കുന്നതിനിടയിലും സമാനമുദ്രാവാക്യം ഉയർന്നിരുന്നു.
ഒക്ടോബർ 7-നെ മഹത്വവൽക്കരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത്തരം പ്രവർത്തികളെ പ്രേത്സാഹിപ്പിക്കുന്നില്ലെന്നും വൻകൂവർ ലിബറൽ അംഗം ഗ്രാൻവില്ലെ തലീബ് നൂർ മുഹമ്മദ് സോഷ്യൽ മീഡിയ വഴി പറഞ്ഞു. അതേസമയം, യഹൂദന്മാർ അവർ നടത്തുന്ന നിഷ്ഠൂരമായ കൊലപാതകങ്ങൾ ആഘോഷിക്കുകയാണെന്ന് ബിസി പ്രതിപക്ഷ നേതാവ് കെവിൻ ഫാൽക്കൺ ആരോപിച്ചു.