Header, Home Banner Feature, Home Banner Slider, Kerala, Latest news

കേരളത്തില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്; ജാഗ്രതയില്‍ ജനങ്ങള്‍

കേന്ദ്ര താലാവസ്ഥ വകുപ്പ് കേരളത്തില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ് നല്‍കി. പാലക്കാടും കൊല്ലം തൃശ്ശൂര്‍ ജില്ലകളിലും ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്തി. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം എന്ന് ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി.

പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നത്തെ ഉയര്‍ന്ന താപനില. കൊല്ലം തൃശ്ശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസും, കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസും, പത്തനംതിട്ട ആലപ്പുഴ കോട്ടയം മലപ്പുറം കാസര്‍ഗോഡ് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസും, തിരുവനന്തപുരം 36 ഡിഗ്രി സെല്‍ഷ്യസും ഇടുക്കി വയനാട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസുമാണ് ഇന്നത്തെ താപനില.

തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര ചൂട് രേഖപ്പെടുത്തിയതിന്റേയും താപനില ഇനിയും ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് പാലക്കാട് ജില്ലയില്‍ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയത്.