Header, Home Banner Feature, Home Banner Slider, Kerala, Latest news

കേരളത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് കൂടുതല്‍ ജില്ലകളിലേക്ക്

കേരളത്തില്‍ ഉഷ്ണതരംഗം വ്യാപിക്കുന്നതായി മുന്നറിയിപ്പ്. പാലക്കാടിനും തൃശ്ശൂരിനും പുറമെ ആലപ്പുഴയിലും കോഴിക്കോടുമാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പും നിലനില്‍ക്കുന്നു. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം. പാലക്കാട് ഓറഞ്ച് അലര്‍ട്ടും തൃശ്ശൂര്‍, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.