Canada, Header, Home Banner Feature, Home Banner Slider, Latest news, Local, Ontario, Special

കിങ് സൈസ് സിഗരറ്റിൽ ആരോഗ്യ മുന്നറിയിപ്പ് നിർബന്ധമാക്കി കാനഡ

ഓട്ടവ : ലോകത്ത് ആദ്യമായി, എല്ലാ കിങ് സൈസ് സിഗരറ്റിലും ആരോഗ്യ മുന്നറിയിപ്പ് നിർബന്ധമാക്കി കാനഡ. രാജ്യത്ത് വിൽക്കുന്ന ഓരോ സിഗരറ്റിൻ്റെയും ഫിൽട്ടർ ഭാഗത്ത് പുതിയ ആരോഗ്യ മുന്നറിയിപ്പ് ഇംഗ്ലീഷിലും ഫ്രഞ്ചിലുമായി രേഖപ്പെടുത്തിയിരിക്കണമെന്ന് ഫെഡറൽ ഗവൺമെൻ്റ് നിർദ്ദേശിച്ചു. നാളെ മുതൽ നടപ്പിൽ വരുന്ന പുതിയ മാറ്റങ്ങൾ പുകവലി ഉപേക്ഷിക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. 2025 ജനുവരി 31-ന് ചെറിയ, സാധാരണ വലിപ്പമുള്ള സിഗരറ്റുകൾക്കും ഈ നിയമം ബാധകമാകും.

2023 ഓഗസ്റ്റ് 1-ന് പുതിയ ലേബലിങ് നിയമങ്ങൾ പ്രാബല്യത്തിൽ വന്നപ്പോൾ, ഓരോ സിഗരറ്റിലും കമ്പനികൾ മുന്നറിയിപ്പുകൾ അച്ചടിക്കണമെന്ന് ആവശ്യപ്പെടുന്ന ലോകത്തിലെ ആദ്യ രാജ്യമായി കാനഡ മാറിയിരുന്നു.

നിയമം പൂർണ്ണമായി നടപ്പിലാക്കിക്കഴിഞ്ഞാൽ, കാനഡയിൽ വിൽക്കുന്ന ഓരോ സിഗരറ്റിലും ചുവടെ ചേർക്കുന്ന ആറ് മുന്നറിയിപ്പുകളിലൊന്ന് രേഖപ്പെടുത്തിയിരിക്കണം.

  • സിഗരറ്റ് നിങ്ങളുടെ അവയവങ്ങളെ നശിപ്പിക്കുന്നു
  • സിഗരറ്റ് ക്യാൻസറിന് കാരണമാകുന്നു
  • പുകയില പുക കുട്ടികൾക്ക് ദോഷം ചെയ്യുന്നു
  • സിഗരറ്റ് ബലഹീനതയ്ക്ക് കാരണമാകുന്നു
  • സിഗരറ്റ് രക്താർബുദത്തിന് കാരണമാകുന്നു
  • ഓരോ പഫിലും വിഷം