Canada, Header, Home Banner Feature, Home Banner Slider, Latest news, Local, Ontario, Special

കാനഡയിൽ യുവതികളിലെ സ്തനാർബുദ നിരക്കിൽ വർധന: പഠനം

ഓട്ടവ : മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പുള്ളതിനേക്കാൾ കാനഡയിലെ യുവതികളിൽ സ്തനാർബുദ നിരക്ക് വർധിച്ചതായി പുതിയ പഠനം. സമീപവർഷങ്ങളിൽ ഇരുപത് വയസ്സിനും മുപ്പത് വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കിടയിലെ അർബ്ബുദ ബാധ നിരക്ക് കുതിച്ചുയർന്നതായും കനേഡിയൻ അസോസിയേഷൻ ഓഫ് റേഡിയോളജിസ്റ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

1984-നും 1988-നും ഇടയിൽ 100,000 പേർക്ക് 3.9 കേസുകളിൽ നിന്ന് 2015-നും 2019-നും ഇടയിൽ പ്രതിവർഷം 100,000 പേർക്ക് ശരാശരി 5.7 സ്തനാർബുദ കേസുകൾ ഉണ്ടെന്ന് ഗവേഷകർ കണ്ടെത്തി. 45.5% വർധനയാണ് കേസുകളിൽ ഉണ്ടായിട്ടുള്ളത്.

എന്നാൽ, മുതിർന്നവരേക്കാൾ യുവതികൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത ഇപ്പോഴും വളരെ കുറവാണെന്നും ഓട്ടവ ഹോസ്പിറ്റലിലെ ബ്രെസ്റ്റ് ഇമേജിംഗ് മേധാവിയും പഠനത്തിൻ്റെ രചയിതാക്കളിൽ ഒരാളുമായ ജീൻ സീലി പറഞ്ഞു. ഇരുപത് വർഷങ്ങൾക്ക് മുമ്പ്, 20-30 പ്രായത്തിന് ഇടയിലുള്ള യുവതികൾക്കിടയിലെ സ്തനാർബുദം അപൂർവ്വമായിരുന്നു. എന്നാൽ, നിലയിൽ സ്തനാർബുദ നിരക്ക് ക്രമാതീതമായി ഉയരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ജീൻ സീലി പറയുന്നു.

ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും സംഭവിക്കുന്ന ഹോർമോൺ മാറ്റങ്ങൾ സ്തനാർബുദ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സ്തനാർബുദത്തിൻ്റെ കാര്യം വരുമ്പോൾ, കാനഡ ഉൾപ്പെടെയുള്ള സമ്പന്ന രാജ്യങ്ങളിൽ പ്രസവം വൈകുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന പ്രവണത കണ്ടു വരുന്നുണ്ടെന്നും ഇതും സ്തനാർബുദ നിരക്ക് വർധനയ്ക്ക് കാരണമാകുന്നുണ്ടെന്നും ജീൻ സീലി പറയുന്നു.

cansmiledental

BMJ ഓങ്കോളജിയിൽ നടത്തിയ ഒരു പ്രത്യേക പഠനം, ആഗോളതലത്തിൽ, 1990 നും 2019 നും ഇടയിൽ, ക്യാൻസർ ബാധിതരാകുന്ന യുവതി-യുവാക്കളുടെ എണ്ണം ഏകദേശം 80% വർധിച്ചതായി കണ്ടെത്തി. വ്യായാമക്കുറവ്, വർധിച്ച മദ്യപാനം, സമ്മർദ്ദം, രാസവസ്തുക്കളുമായും മലിനീകരണ വസ്തുക്കളുമായും സമ്പർക്കം പുലർത്തുന്നതും പാശ്ചാത്യ ഭക്ഷണക്രമവും ഉൾപ്പെടെ പല കാരണങ്ങൾ വർധിക്കുന്ന ക്യാൻസർ നിരക്കിന് കാരണമായി ജീൻ സീലി ചൂണ്ടിക്കാട്ടുന്നു.