Canada, Header, Home Banner Feature, Home Banner Slider

കാനഡയില്‍ ഏറ്റവും കൂടുതല്‍ കടബാധ്യതയുള്ള വിദ്യാര്‍ത്ഥികൾ അറ്റ്‌ലാന്റിക് കാനഡയിൽ

കാനഡയില്‍ പോസ്റ്റ്-സെക്കന്‍ഡറി വിദ്യാര്‍ത്ഥികളിൽ ഏറ്റവും കൂടുതല്‍ കടബാധ്യതയുള്ളവർ അറ്റ്‌ലാന്റിക് കാനഡയിലെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട്. ന്യൂഫിന്‍ലന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്, നോവസ്കോഷ, ന്യൂബ്രണ്‍സ്‌വിക്ക് എന്നീ പ്രവിശ്യകളാണ് പട്ടികയിൽ ആദ്യ സ്ഥാനങ്ങളില്‍ ഉള്ളത്.

2020 ൽ നോവസ്കോഷയിൽ ബിരുദം നേടിയ വിദ്യാർത്ഥികളിൽ നടത്തിയ സർവേയിൽ ശരാശരി 39,100 ഡോളര്‍ കടബാധ്യതയുള്ളതായി കണ്ടെത്തി. കോളേജ് വിദ്യാര്‍ത്ഥികള്‍ പ്രോഗ്രാമിന്റ അവസാനത്തോടെ ശരാശരി 18,100 കടബാധ്യതയുള്ളവരായി മാറിയതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ആൽബർട്ട, സസ്കാച്വാൻ, എന്നിവയാണ് കടബാധ്യത റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റ് പ്രവിശ്യകൾ.