ഓസ്റ്റിനിൽ പലസ്തീൻ അനുകൂല പ്രതിഷേധക്കാർ അറസ്റ്റിൽ
പി പി ചെറിയാൻ
ഓസ്റ്റിൻ : തിങ്കളാഴ്ച ഡസൻ കണക്കിന് ഫലസ്തീൻ അനുകൂല പ്രതിഷേധക്കാരെ യുടി ക്യാമ്പസ് പൊലീസ് അറസ്റ്റ് ചെയ്തു. ഓസ്റ്റിനിലെ ടെക്സസ് സർവകലാശാലയിലെ വിദ്യാർത്ഥികളും പ്രതിഷേധക്കാരും തിങ്കളാഴ്ച ഉച്ചയോടെ സൗത്ത് ലോണിൽ ക്യാമ്പ് ചെയ്യാൻ തുടങ്ങി. പിരിഞ്ഞു പോകാൻ നിർദ്ദേശം നൽകിയെങ്കിലും വിസമ്മതിച്ച ഡസൻ കണക്കിന് വിദ്യാർത്ഥികളെ കാമ്പസ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണി വരെ 43 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായി ഓസ്റ്റിൻ ക്രിമിനൽ ഡിഫൻസ് അറ്റോർണി ജോർജ്ജ് ലോബ് പറഞ്ഞു. അതേസമയം ഈ മാസം ആദ്യം ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ നൂറിലധികം വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തി പ്രാപിക്കുകയാണ്.