Breaking news, Canada, Europe, Header, Home Banner Feature, Home Banner Slider, International, Latest news, Local, Obituary, Ontario, World

ഉക്രെയ്നിൽ വോളണ്ടിയർ ഫൈറ്റർ ഗ്രൂപ്പ് കനേഡിയൻ കമാൻഡർ കൊല്ലപ്പെട്ടു

ഓട്ടവ : വോളണ്ടിയർ ഫൈറ്റർ ഗ്രൂപ്പ് നോർമൻ ബ്രിഗേഡിലെ കനേഡിയൻ വംശജനായ കമാൻഡർ ഉക്രെയ്നിൽ കൊല്ലപ്പെട്ടു. ജീൻ ഫ്രാൻസ്വ റാറ്റെല്ലെ (36) ആണ് കൊല്ലപ്പെട്ടതെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകൾ സൂചിപ്പിക്കുന്നു.

അതേസമയം ഒരു കനേഡിയൻ പൗരൻ ഉക്രെയ്നിൽ മരിച്ചതായി സ്ഥിരീകരിച്ച ഗ്ലോബൽ അഫയേഴ്സ് കാനഡ, അദ്ദേഹത്തിൻ്റെ പേരോ മരണകാരണമോ വ്യക്തമാക്കിയിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായി കോൺസുലർ ഉദ്യോഗസ്ഥർ ഉക്രെയ്ൻ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഗ്ലോബൽ അഫയേഴ്സ് കാനഡ വക്താവ് ഗ്രാൻ്റ്ലി ഫ്രാങ്ക്ലിൻ അറിയിച്ചു.