Header, Home Banner Feature, Home Banner Slider, International, Latest news

ഇസ്രയേൽ വിരുദ്ധ പ്രതിഷേധം: യു.എസ് കാമ്പസുകളിൽ 900 പേർ അറസ്റ്റിൽ

ഗാസയിലെ മനുഷ്യക്കുരുതിക്കെതിരെ സമരം ചെയ്യുന്ന യു.എസിലെ വിദ്യാർഥികൾ ഹാർവാർഡ് സർവകലാശാലയിൽ പലസ്തീൻ പതാക ഉയർത്തി. ഹാർവാർഡ് സർവകലാശാലയിലെ ജോൺ ഹാർവാർഡ് പ്രതിമയ്ക്ക് മുകളിലും മറ്റ് രണ്ട് സ്ഥലങ്ങളിലുമാണ് പതാക സ്ഥാപിച്ചത്.

അതിനിടെ, ഇസ്രയേൽ വിരുദ്ധ പ്രതിഷേധത്തിൽ പ​ങ്കെടുത്തതിന് അമേരിക്കയിലെ കാമ്പസുകളിൽനിന്ന് ഇതുവരെ 900 വിദ്യാർഥികളെയും അധ്യാപകരെയും ആക്ടിവിസ്റ്റു​കളെയും യു.എസ് പൊലീസ് അറസ്റ്റ് ചെയ്തു. കൊളംബിയ സർവകലാശാലയിലെ പലസ്തീൻ അനുകൂല പ്രതിഷേധ ക്യാമ്പ് ന്യൂയോർക്ക് പൊലീസ് ബലമായി നീക്കം ചെയ്ത ഏപ്രിൽ 18 മുതൽ അറസ്റ്റിലായവരുടെ എണ്ണമാണിതെന്ന് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

ഗാസക്കെതിരെ ഇസ്രയേൽ നടത്തുന്ന നരഹത്യ അവസാനിപ്പിക്കണമെന്നും ഇസ്രയേലുമായി സൈനിക ഇടപാടുള്ള കമ്പനികളുമായുള്ള അക്കാദമിക ബന്ധം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് യു.എസിലെ നൂറുകണക്കിന് കാമ്പസുകളിൽ പ്രക്ഷോഭം തുടരുന്നത്.