ഇന്തോനേഷ്യയില്‍ ഭൂചലനം; 6.5 തീവ്രത രേഖപ്പെടുത്തി
ജക്കാർത്ത: ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ ജാവ പ്രവിശ്യയിൽ ഭൂചലനം. ശനിയാഴ്ച രാത്രി ജക്കാർത്ത സമയം 11:29 ന് ആണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണല്‍ സീസ്മോളജി സെന്ററിനെ ഉദ്ധരിച്ച് എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്യൂന്നു. റിക്ടർ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഗരുട്ട് റീജൻസിയിൽ നിന്ന് 151 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റർ ആഴത്തിലാണ് .
ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലും സമീപ പ്രവിശ്യയായ ബാൻ്റനിലും സെൻട്രൽ ജാവ, യോഗ്യകാർത്ത, കിഴക്കൻ ജാവ പ്രവിശ്യകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. അതേസമയം ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.