Canada, Header, Home Banner Feature, Home Banner Slider, Latest news, Nova Scotia

ആയുധം കാണിച്ച് ഭീഷണി: പ്രതിയെ തിരഞ്ഞ് പൊലീസ്

ആയുധവുമായി ജനങ്ങളെ ഭീഷണിപ്പെടുത്തിയ പ്രതിക്കായി ഹാലിഫാക്സ് റീജൻ പൊലീസ് തിരച്ചിൽ നടത്തുന്നു. സംഭവമറിഞ്ഞ് പൊലീസ് എത്തുന്നതിന് മുമ്പ് പ്രതി രക്ഷപ്പെട്ടു. ഏകദേശം 40 വയസ്സ് പ്രായം തോന്നിക്കുന്ന പ്രതി ഇരു കൈകളിലും കഷണ്ടിയിലും പച്ചകുത്തിയിട്ടുണ്ട്.

സംഭവത്തെത്തുടർന്ന് രാവിലെ 10 മണി മുതൽ ഗാസ്റ്റൺ റോഡ് അടച്ചിരുന്നു. കെ9 യൂണിറ്റുകൾ ഉൾപ്പെടെ മേഖലയിൽ ശക്തമായ പൊലീസ് സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. എൻഎസിലെ ഡാർട്ട്‌മൗത്ത് ​ഗാസ്റ്റൺ റോഡിലെ താമസക്കാരോട് ജാ​ഗ്രതപാലിക്കാൻ പൊലീസ് അറിയിച്ചു.