International, Latest news, World

അജ്ഞാതന്‍റെ ആക്രമണം: 14 വയസുള്ള കുട്ടി കൊല്ലപ്പെട്ടു

ലണ്ടൻ : വടക്കുകിഴക്കൻ ലണ്ടനിൽ അജ്ഞാതനായ യുവാവിന്‍റെ ആക്രമണത്തിൽ 14 വയസുള്ള കുട്ടി കൊല്ലപ്പെട്ടു. ആക്രമത്തിൽ നാലു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഹൈനോൾട്ട് സബ്‌വേ സ്റ്റേഷന് സമീപമുള്ള ഒരു റെസിഡൻഷ്യൽ മേഖലയിലാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്നും സ്റ്റൺ ഗൺ പൊലീസ് പിടികൂടി.

കുത്തേറ്റ കുട്ടിയെ ഉടനെ ആുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമത്തിൽ രണ്ട് പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമല്ല. അക്രമം നടന്ന സ്ഥലം പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. അക്രമത്തിന് തീവ്രവാദവുമായി ബന്ധമുള്ളതായി സംശയിക്കുന്നില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ബ്രിട്ടീഷ് അധികൃതർ അറിയിച്ചു.