Canada, Header, Home Banner Feature, Home Banner Slider, Latest news, Local, Ontario, Special

വൈൽഡ് ലാൻഡ് അഗ്നിശമന സേനാംഗങ്ങളുടെ ആരോഗ്യ പരിരക്ഷ വർധിപ്പിച്ച് ഒൻ്റാരിയോ

ടൊറൻ്റോ : മുനിസിപ്പൽ അഗ്നിശമന സേനാംഗങ്ങൾക്ക് നൽകുന്ന അതേ ആരോഗ്യ പരിരക്ഷ വൈൽഡ് ലാൻഡ് അഗ്നിശമന സേനാംഗങ്ങൾക്കും അനുവദിക്കുമെന്ന് ഒൻ്റാരിയോ തൊഴിൽ മന്ത്രി ഡേവിഡ് പിച്ചിനി. ഇതോടെ കാൻസർ, ഹൃദയം, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ കവറേജ് എന്നിവ ഇനിമുതൽ വൈൽഡ് ലാൻഡ് അഗ്നിശമന സേനാംഗങ്ങൾക്ക് ലഭിക്കും. ഇത് ജോലിസ്ഥലത്തെ സുരക്ഷ, ഇൻഷുറൻസ് ബോർഡ് ആനുകൂല്യങ്ങൾ എന്നിവ എളുപ്പമാക്കാൻ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ജോലിയിൽ സ്കിൻ ക്യാൻസർ കവറേജ് ലഭിക്കുന്നതിന് ആവശ്യമായ സേവന സമയം 15 വർഷത്തിൽ നിന്ന് 10 വർഷമായി കുറയ്ക്കാനും പ്രവിശ്യ പദ്ധതിയിടുന്നു.

വളരെക്കാലമായി മുനിസിപ്പൽ അഗ്നിശമന സേനാംഗങ്ങൾക്ക് ലഭിക്കുന്ന അതേ ആരോഗ്യ പരിരക്ഷ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് ഒൻ്റാരിയോയിലെ വൈൽഡ്‌ലാൻഡ് അഗ്നിശമന സേനാംഗങ്ങൾ പോരാടുകയാണ്. കഴിഞ്ഞ വർഷം റെക്കോർഡ് സൃഷ്ടിച്ച കാട്ടുതീ സീസണെയാണ് ഒൻ്റാരിയോ നേരിട്ടത്. 741 തീപിടുത്തങ്ങളിലൂടെ 440,000 ഹെക്ടർ വനഭൂമി കത്തിനശിച്ചിരുന്നു.