വാട്‌സ്ആപ്പില്‍ ഇനി ആപ്പ് ഡയലര്‍ ഫീച്ചര്‍
വാട്‌സ്ആപ്പില്‍ ആപ്പ് ഡയലര്‍ എന്ന ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. വാട്‌സ്ആപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍ ചെയ്യാനുള്ള ഡയലര്‍ ഓപ്ഷനാണിത്. വാട്ട്‌സാപ്പ് ട്രാക്കറായ വാബെറ്റ്ഇന്‍ഫോയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ പുതിയ ഫീച്ചര്‍ വരുന്നത് ഗൂഗിള്‍ ഡയലറിനും ട്രൂകോളറിനും വെല്ലുവിളി ഉയര്‍ത്തും.
ആന്‍ഡ്രോയിഡ് ബീറ്റ 2.24.9.28- പതിപ്പിലാണ് ഇന്‍-ആപ്പ് ഡയലര്‍ ഫീച്ചര്‍ കണ്ടെത്തിയിരിക്കുന്നത്. ബീറ്റ ടെസ്റ്ററുകള്‍ക്ക് വൈകാതെ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനുശേഷം യൂസര്‍മാരിലേക്ക് ഈ ഫീച്ചറെത്തും. ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്തിയാണ് ഇവിടെയും കോളുകള്‍ നടക്കുക.