നടൻ ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ്ഭവൻ്റെ ദേശീയപുരസ്‌കാരം
നടന്‍ ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ്ഭവൻ്റെ ഗവര്‍ണേഴ്സ് അവാര്‍ഡ് ഓഫ് എക്‌സലന്‍സ് പുരസ്കാരം. പശ്ചിമബംഗാള്‍ ഗവർണർ ഡോ. സി വി ആനന്ദബോസ് തിരുവനന്തപുരത്ത് ജഗതിയുടെ വീട്ടിലെത്തിയാണ് പുരസ്കാരം സമ്മാനിച്ചത്.
കലാ, സാഹിത്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് രാജ്ഭവന്‍ ആസ്ഥാനമായി രൂപം നല്‍കിയ കലാക്രാന്തിമിഷൻ്റെ ഭാഗമായി ഏര്‍പ്പെടുത്തിയതാണ് 50,000 രൂപയും കീര്‍ത്തിപത്രവും ഫലകമുള്‍പ്പെട്ട പുരസ്‌കാരം.
യേശുദാസിൻ്റെ പാട്ടെന്നപോലെ ദൃശ്യമാധ്യമങ്ങളില്‍ ജഗതിയെ കാണാത്ത ഒരു ദിവസം പോലുമില്ലെന്ന് ആനന്ദബോസ് പറഞ്ഞു. അദ്ദേഹം സാംസ്‌കാരിക കേരളത്തിൻ്റെ, വിശേഷിച്ച് ചലച്ചിത്ര മേഖലയുടെ പുരോഗതിക്ക് നല്‍കിയ സംഭാവനകള്‍ അളവറ്റതാണെന്ന് അദ്ദേഹം കീര്‍ത്തിപത്രത്തില്‍ പരാമര്‍ശിച്ചു.